X

ടാങ്കര്‍ മറിഞ്ഞ് ഡീസല്‍ ചോര്‍ന്നു; മോട്ടറിന്റെ സ്വിച്ചിട്ടതോടെ സമീപത്തെ കിണറ്റില്‍ തീപിടിത്തം

മലപ്പുറം പരിയാപുരം ചീരട്ടമാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നതിന് പിന്നാലെ സമീപ പ്രദേശത്തെ കിണറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് ഡീസലുമായി വരികയായിരുന്ന ടാങ്കര്‍ 2 ദിവസം മുമ്പാണ് മറിഞ്ഞ് അപകടമുണ്ടായത്.

20000 ലിറ്ററോളം ഡീസലുണ്ടായിരുന്ന ടാങ്കറില്‍. നയാര കമ്പനിയുടെ ടാങ്കറിലുള്ള ഭൂരിപക്ഷം ഡീസലും പുറത്തേക്ക് ഒഴുകിയിരുന്നു. ഈ ഡീസല്‍ താഴ്ന്ന പ്രദേശത്തുള്ള വീടുകളിലെ കിണറുകളിലേക്കെത്തിയതാണ് തീ പിടിത്തത്തിനിടയാക്കിയത്.

പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടില്‍ ഇന്ന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ചിട്ടപ്പോഴാണ് വലിയ രീതിയില്‍ തീപിടിത്തമുണ്ടായത്. വെള്ളത്തില്‍ പൂര്‍ണ്ണമായും ഡീസല്‍ പടര്‍ന്നതിനാല്‍ കിണറിലെ തീ ഇതുവരെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. സമീപത്തെ മറ്റുവീടുകളിലെ കിണറുകളിലും ഡീസല്‍ പടര്‍ന്നിട്ടുണ്ട്. അധികൃതര്‍ ഇത് പരിശോധിച്ച് വരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെ 2 മലക്കം മറിച്ചിലിന് ശേഷം 30 അടി താഴ്ചയിലേക്കാണ് ടാങ്കര്‍ ലോറി പതിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ െ്രെഡവര്‍ രക്ഷപ്പെട്ട് കാബിനില്‍നിന്ന് പുറത്തുവരുന്നതാണ് കണ്ടത്. ഇയാള്‍ മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.

 

webdesk13: