X
    Categories: indiaNews

കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 19-കാരനെ 26-കാരി കുത്തിക്കൊന്നു

ചെന്നൈ: കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി കുത്തിക്കൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരത്താണ് സംഭവം. ഇവിടെ ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി.

ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലിയിരുന്ന 19-കാരന്‍ കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് എന്നാണ് ഇയാളുടെ പേര്. സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജിത് മരിച്ചു.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: