തമിഴ്‌നാട്ടിൽ വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ് പൊള്ളലേറ്റ് ചികത്സയിലുണ്ടായിരുന്ന കോളേജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(21) ആണ് മരിച്ചത്.വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രങ്ങൾ എടുക്കാൻ ശ്രമിക്കവേ രസം നിറച്ച പാത്രത്തിനുള്ളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. പഠനത്തോടൊപ്പം കേറ്ററിങ് ജോലിയും ചെയ്യുന്ന വിദ്യാർത്ഥിയായിരുന്നു സതീഷ്.
വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ കോളേജ് വിദ്യാർഥി മരിച്ചു
Related Post