ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ പിന്തുണ തെളിയിക്കുന്നതിന് വിശ്വാസവോട്ടെടുപ്പിനെതിരെ ഡിഎംകെ നേതൃത്വം മദ്രാസ് ഹൈക്കോടതി ഹര്‍ജി നല്‍കി. പളനിസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി രണ്ടു ദിവസം പിന്നിട്ടമ്പോഴാണ് ഡിഎംകെയുടെ പുതിയ നീക്കം. ഡിഎംകെക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗവുമായ ആര്‍ ഷണ്‍മുഖസുന്ദരമാണ് കോടതിയില്‍ ഹാജരായത്.
കേസില്‍ ഷണ്‍മുഖസുന്ദരം അടിയന്തര പരിഗണന നേടി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി രമേഷ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവര്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുുണ്ട്. കേസ് നാളെ പരിഗണിക്കും. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നടന്ന വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നും പുതുതായി രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യം ഡിഎംകെ ഉന്നയിച്ചേക്കും.