തമിഴ്‌നാട് ബജറ്റ് പ്രഖ്യാപിച്ചു. യോഗ്യരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കും. സംസ്ഥാന റവന്യൂ കമ്മി ഏതാണ്ട് പകുതിയായി കുറഞ്ഞു. സംസ്ഥാനത്ത് 1,543 എലിമെന്ററി സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രഭാതഭക്ഷണ പദ്ധതി വരുന്ന അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ 30,122 സര്‍ക്കാര്‍ െ്രെപമറി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
1) ബഡ്ജറ്റ് കമ്മി 30,000 കോടി കുറച്ചു.
2) സ്ഥലം ഇടപാടുകളിലെ റജിസ്‌ട്രേഷന്‍ ഫീ കുറച്ചു.
3) വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ
4) മുഖ്യമന്ത്രി പ്രാതല്‍ ഇനി എല്ലാ 30,122 സ്‌ക്കൂളുകളിലേക്ക് വ്യാപിച്ചു. 18 ലക്ഷം കുട്ടികള്‍ക്ക് പ്രാതല്‍ ലഭ്യമാകും.
5) 50 പിന്നാക്ക ബ്ലോക്കുകള്‍ കണ്ടെത്തി ഓരോ ബ്ലോക്കിലും 5 കോടി നീക്കി വച്ചിട്ടുണ്ട്.
6) ആഗോള സ്‌പോര്‍ട്ട്‌സ് സിറ്റി ചെന്നൈയില്‍ ഉണ്ടാക്കും.
7. സിവില്‍ സര്‍വീസ് ആസ്പിരസിന് മാസം 7500 രൂപ സ്‌റ്റൈപന്റ്.
8. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 40,299 കോടി.
9, ഉന്നത വിദ്യാഭ്യാസത്തിന് 6,967 കോടി.
10. ഐ ടി ഐകള്‍ മികവിന്റെ കേന്ദ്രമാക്കാന്‍ 2,877 കോടി.
11. കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയില്‍ ഇതിനായി അനുവദിച്ചത് 17500 കോടി.
12. സ്‌കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ പദ്ധതിക്ക് വീണ്ടും നീക്കിയിരിപ്പ്.