ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചുപൂട്ടി . തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം. ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്.ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ സവർണ ജാതിക്കാർ എതിർക്കുകയും പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്.ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചുപൂട്ടി
Tags: tamilnad