X
    Categories: indiaNews

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ റെയ്‌ഡിന്‌ ശേഷം ഇഡി അറസ്റ്റ് ചെയ്തു. ; നെഞ്ചുവേദനയെ തുടർന്ന് മന്ത്രി ആശുപത്രിയിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടർന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഉദ്യോഗസ്ഥർ അറസ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെതുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലർച്ചെയാണ് അവസാനിച്ചത് .അറസ്റ്റിനു ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

webdesk15: