X
    Categories: indiaNews

യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും സൗജന്യയാത്ര അനുവദിക്കുമെന്ന് തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ

തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും സൗജന്യയാത്ര അനുവദിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പ് തീരുമാനിച്ചു.. ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര അനുവദിക്കുന്ന തിനോടൊപ്പമാണ് ഇങ്ങിനെയൊരു തീരുമാനം.കൊവിഡ് കാരണം സൗജന്യപാസുകൾ അനുവദിക്കുന്നത് മുടങ്ങിയിരുന്നു. ഇതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി ഗതാഗത വകുപ്പ് വച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 2016 മുതൽ സർക്കാർ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി

 

webdesk15: