X
    Categories: indiaNews

തമിഴ്‌നാട്ടിൽ ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ ബിജെപി പ്രവർത്തകനെതിരെ കേസ്

തമിഴ്‌നാട്ടിൽ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ ബിജെപി പ്രവർത്തകനെതിരെ കേസ്. രാത്രി ഡ്യൂട്ടിക്കായി ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറെ ബിജെപി പ്രവർത്തകനാണ് അധിക്ഷേപിച്ചത്. ബിജെപി പ്രവർത്തകനായ ഭുവനേശ്വർ റാമാൻ
ഡോക്ടറോട് തട്ടിക്കയറിയത്.വനിതാ ഡോക്ടറെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ഹിജാബും ബുർഖയും എന്തിന് ധരിച്ചു? യൂണിഫോം എവിടെ? എന്നതടക്കമുള്ള ചോദ്യങ്ങൾ ഇയാൾ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു അസഭ്യവർഷ്യം.വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഒളിവിൽ പോയ ഇയാൾക്കായി ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

webdesk15: