സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവ് ശിക്ഷ.തമിഴ്നാട്ടിലെ മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി ശിക്ഷിച്ചത്.2021ഫെബ്രുവരിയിലാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥ പരാതി നൽകിയത്.പരാതിയെ തുടർന്ന് ഡിജിപി യെ തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ.പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥനായ രാജേഷ് കാറിൽവച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി.2021ലെ തിരഞ്ഞെടുപ്പിൽ ഇത് പ്രചാരണ വിഷമായി വന്നതിനെ തുടർന്ന് ഡിഎംകെ അധികാരത്തിലെത്തിയാൽ നിയമനടപടികൾ വേഗത്തിലാക്കി ദാസിന് ശിക്ഷ വാങ്ങി നൽകുമെന്ന് അന്ന് എം.കെ.സ്റ്റാലിൻപറഞ്ഞിരുന്നു. ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് സംഭവം നടന്നത്.
‘വിഐപി ഡ്യൂട്ടി’ കഴിഞ്ഞ് മടങ്ങവെ ഡിജിപി തന്റെ കാറിൽ കയറാൻ ആവശ്യപ്പെടുകയും കാറിനുള്ളിൽ വച്ച് മോശമായ പെരുമാറിയെന്നുമാണ് വനിത ഉദ്യോഗസ്ഥ പരാതി നൽകിയത്.രണ്ടു ദിവസത്തിനുശേഷം സ്‌പെഷല്‍ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി ആറംഗം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാൻ ശ്രമിച്ചതായും വനിത ഉദ്യോഗസ്ഥ ആരോപണം ഉയർത്തിയിരുന്നു.