ലോക്സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് തമിഴ്നാട് സിപിഎം സെക്രട്ടറി കെ.ബാലകൃഷ്ണൻ. കമൽ ഹാസന് മാത്രമല്ല പലര്‍ക്കും താത്പര്യം കാണും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധുരയും കോയമ്പത്തൂരും ഞങ്ങൾക്ക് തന്നതാണ്. വിജയിച്ച മണ്ഡലങ്ങളിൽ തന്നെ ഞങ്ങൾ ഇത്തവണയും മത്സരിക്കും. എങ്ങനെയാണ് അതിൽ മാറ്റം വരുത്തുകയെന്നും അദ്ദേഹം ചോദിച്ചു.അതേസമയം കമല്‍ ഹാസന്‍റെ മുന്നണി പ്രവേശത്തെ എതിര്‍ക്കാൻ സിപിഎം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ വ്യക്തമാക്കിയ ശേഷം ആദ്യ സിപിഎം പ്രതികരണമാണിത്.
കമൽ ഹാസന് തടയിട്ട് സിപിഎം; കോയമ്പത്തൂര്‍ സീറ്റ് വീട്ടുകൊടുക്കില്ലെന്ന് കെ.ബാലകൃഷ്ണൻ
Tags: tamilnad