2 പെൺകുട്ടികളെ കെട്ടിപ്പിടിച്ച് തീകൊളുത്തിയ അമ്മയെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിതാവുൾപ്പെടെ 4 പേരും മരിച്ചു.തമിഴ്‌നാട്ടിലെ വില്ലുപുരത്തിലാണ് സംഭവം.അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്.യുവതിയുടെ സഹോദരൻമാർക്ക് പരുക്കേറ്റു. പെൺകുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു.ഭർത്താവുമായി അകന്ന് യുവതി കുട്ടികളുമായി രണ്ടു വർഷമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യുവതി മക്കളെ ചേർത്ത് നിർത്തി തീകൊളുത്തിയത്.എം. ദ്രവിയം (38) പൊന്നുരംഗം (78).എന്നിവരാണ് മരിച്ച മാതാപിതാക്കൾ.