ഒരു പുതിയ കഥയോ ആശയമോ ചലച്ചിത്രമാക്കി ആരാധകരെ ആകർഷിക്കാൻ തമിഴ് ചലച്ചിത്ര പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല. സാമൂഹിക രാഷ്ട്രീയ ജനകീയ പ്രശ്നങ്ങളൊക്കെ വെള്ളിത്തിരയിൽ എത്തിച്ച് സിനിമകൾ ചെയ്ത് അവർ കയ്യടി നേടാറുണ്ട്. കലാമൂല്യം ചോരാതെ തന്നെ അവയൊക്കെ വാണിജ്യവിജയത്തിലെത്തിക്കാനും അവർക്ക് കഴിയുന്നുണ്ട്. അതുപോലെ ജനപ്രിയ നോവലുകളെ അടിസ്ഥാനമാക്കിയുള്ള നിരവധി സിനിമകളാണ് തമിഴ് ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുള്ളത്. കമലഹാസന്റെ ആളവന്താൻ മുതൽ ഇപ്പോൾ തിയേറ്ററുകളിൽ ഉള്ള മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ വരെ തമിഴിലെ ശ്രദ്ധേയമായ നോവലുകളുടെ ചലച്ചിത്രാവിഷ്കാരങ്ങളാണ്.
കമൽഹാസൻ ഇരട്ട വേഷം ചെയ്ത . ‘ആളവന്താൻ ‘ എന്ന ചിത്രം കമൽഹാസന്റെ തന്നെ എഴുതിയ ‘ധായം’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.സമ്മിശ്ര അവലോകനങ്ങൾ ഉണ്ടായിരുന്നിട്ടും, ‘ആളവന്ദൻ’ ഒരു വിജയചിത്രമായിരുന്നു. ചിത്രത്തിന്റെ ഹ്രസ്വ പതിപ്പ് ഉടൻ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്.
‘വട ചെന്നൈ’യുടെ വിജയത്തിന് ശേഷം, എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെട്രി മാരൻ നടൻ ധനുഷുമായി കൈകോർത്ത് ‘അസുരൻ’ എന്ന ചിത്രം ഒരുക്കിയത് .ഇരട്ട ഷേഡുള്ള കഥാപാത്രത്തിലൂടെ ആരാധകരെ അമ്പരപ്പിച്ച ധനുഷ് ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. ബോക്‌സ് ഓഫീസിൽ 100 കോടിയിലെത്തിയ ധനുഷിന്റെ ആദ്യ ചിത്രമായും ‘അസുരൻ’ മാറി.
.
എയർ ഡെക്കാൻ സ്ഥാപകൻ ജിആർ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘സൂരറൈ പോട്ര്’ .സൂര്യയും സംവിധായിക സുധ കൊങ്ങരയും കൈകോർത്ത ചിത്രം . ജിആർ ഗോപിനാഥ് എഴുതിയ “സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസി” എന്ന പുസ്തകത്തിൽ നിന്ന് വികസിപ്പിച്ചെടുത്തതതാണ്
വൈകാരികമായ ഒരു ജീവിതകഥ വൻ ഹിറ്റായി മാറുകയും ‘സൂരറൈ പോട്രു’ അഞ്ച് ദേശീയ അവാർഡുകൾ നേടുകയും ചെയ്തു.
കൂടുതലും നോവലുകളെ ആസ്പദമാക്കിയുള്ള കഥ സിനിമയാക്കാൻ തിരഞ്ഞെടുക്കുന്ന സംവിധായകനാണ് വെട്രി മാരൻ, ജയ മോഹൻ എഴുതിയ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി അടുത്തിടെ പുറത്തുവന്ന ‘വിടുതലൈ’ എന്ന ചിത്രം വൻഹിറ്റായിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അന്തരിച്ച എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന നോവലിനെ സിനിമയാക്കി മണിരത്‌നം ലക്ഷകണക്കിന് വായനക്കാരുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചത് . നിരവധിപേർ ശ്രമിച്ചു പിൻവാങ്ങിയ ഈ ചിത്രം മണിരത്നം തന്റെ നിരന്തര പരിശ്രമത്തിലൂടെ സാക്ഷാത്കരിച്ചു, ചോള രാജാക്കന്മാരുടെ ചരിത്രം പറയുന്ന രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത് . രണ്ട് ഭാഗങ്ങളും ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറി.’പൊന്നിയിൻ സെൽവൻ 2′ ഇപ്പോഴും ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്.