ചെന്നൈ: തമിഴ്‌നാട്ടില്‍ ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ഏഴു മുതല്‍ പത്തുശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
തമിഴ്‌നാട്ടിലെ ദേശീയ പാതയിലെ 19 ടോള്‍ പ്ലാസകളിലാണ് ടോള്‍ നിരക്ക് കൂടുതല്‍ ഈടാക്കുക. ചില ടോള്‍ പ്ലാസകളില്‍ ഏഴു മുതല്‍ പത്തുശതമാനം വരെയാണ് ടോള്‍ നിരക്കില്‍ വര്‍ധന. മറ്റിടങ്ങളില്‍ നിരക്ക് വര്‍ധന കുറഞ്ഞ തോതിലാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.
ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.