X

തമിഴ്‌നാട് സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തമിഴ്‌നാട് സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനീറുൽ മില്ലത്ത് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ പ്രസിഡന്റ്, കെ.എ.എം മുഹമ്മദ് അബൂബക്കർ ജനറൽ സെക്രട്ടറി, എം.എസ്.എ ഷാജഹാൻ ട്രഷറർ, എം. അബ്ദുറഹ്‌മാൻ ചീഫ് വൈസ് പ്രസിഡന്റ് എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ചെന്നൈ റംസാൻ മഹലിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എസ്.എം കോദാർ മൈദീൻ, തിരുപ്പൂർ പി.എസ്. ഹംസ, കെ.നവാസ് കനി എം.പി, മുഹമ്മദ് അലി, ഇ.മുഹമ്മദ് അലി, ആർ.ഡി.ബി. ദാവൂദ് ബാഷ, വി.ടി.എസ്.ആർ മുഹമ്മദ് ഇസ്മായിൽ, കെ.ടി. കിജാർ മുഹമ്മദ് എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്റുമാരാണ്.

നെല്ലായി മജീദ്, കായൽ മഖബൂബ്, അമ്പൂർ എച്ച്. ബാസിദ്, വി.ജീവ ഗിരിധരൻ, ആടുതുറൈ എ.എം. ഷാജഹാൻ, മില്ലത്ത് എസ്.ബി. ഇസ്മായിൽ, നിസാമുദ്ദീൻ,ക അവ്ത കാദർ, എച്ച്.എം. അബ്ദുൾ ഖാലിക്ക് എന്നിവർ സംസ്ഥാന സെക്രട്ടറിമാരാണ്. അപ്പന്നൂർ ആർ.ജബറുള്ള, എസ്.എ. ഇബ്രാഹിം മക്കി, വി.എം. ഫാറൂഖ്, എം.ജെ.എ. ജമാൽ ഇബ്രാഹിം, കെ.എ.ഡബ്ല്യു.അബ്ദുൽ ഖാദർ ഷെരീഫ്, അബ്ദുൾ ജബ്ബാർ, അബ്ദുൾ റഹ്‌മാൻ റബ്ബാനി, മുഹമ്മദ് തയ്യൂബ്, അൻസാർ ബാഷ എന്നിവരെ ഡെപ്യൂട്ടി സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൂടാതെ വിവിധ സബ് കമ്മിറ്റി അഡ്മിനിസ്‌ട്രേറ്റർമാരെയും യോഗം തെരഞ്ഞെടുത്തു.

webdesk11: