ചെന്നൈ : തമിഴ്‌നാട്ടില്‍ പെട്രോള്‍ വില കുറയും. ലീറ്ററിന് മൂന്ന് രൂപ കുറയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതായി ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. തീരുമാനത്തിലൂടെ 1,160 കോടി രൂപയുടെ നഷ്ടം തമിഴ്‌നാട് സര്‍ക്കാരിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. മണ്ഡല വികസനത്തിനായുള്ള എംഎല്‍എ ഫണ്ട് മൂന്ന് കോടിയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വര്‍ധിപ്പിച്ചു. 2021 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.