വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; കേന്ദ്രത്തോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് മുസ്‌ലിം സമുദായത്തെ മോശമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ന്യൂനപക്ഷ മുസ്‌ലിംകളെ മോശമായി ബാധിക്കുന്ന 1995 ലെ വഖഫ് നിയമത്തിനായുള്ള വഖഫ് ഭേദഗതി ബില്‍ 2024 ല്‍ പിന്‍വലിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബീഹാര്‍ നിയമസഭയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

മുസ്‌ലിംകളുടെ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബില്‍ പിന്‍വലിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

webdesk14:
whatsapp
line