യാതൊരു മുന്നറിയിപ്പുമില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി തമിഴ്‌നാട്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടെ തുറക്കുകയായിരുന്നു. നിലവില്‍ ഉയര്‍ത്തിയ എട്ട് ഷട്ടറുകള്‍ക്കൊപ്പമാണ് രണ്ട് ഷട്ടറുകള്‍ കൂടെ ഉയര്‍ത്തിയത്.
ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിന് സമീപത്തെ വീടുകളില്‍ വെള്ളം കയറി.
10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു. ജലനിരപ്പ് 142 അടി എത്തിയതോടെയാണ് ഇങ്ങനെ ചെയ്തത്.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതില്‍ കഴിഞ്ഞ ദിവസവും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. നാലാം തവണയാണ് ഒരുമാസത്തിനിടെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത്.
മഴ വീണ്ടും ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെതുടര്‍ന്നാണ്
വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തിയത്.