കൊച്ചി: കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിക്ക് കുത്തേറ്റു. കളമശ്ശേരിയില്‍ വച്ചാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി മദ്യലഹരിയിലാണ് അക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കുത്തിപരിക്കേല്‍പ്പിച്ചതിന് പുറമെ പ്രതി അടുത്തുള്ള ലോട്ടറി കടയും അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശിയായ മറ്റൊരു വയോധികനും പരിക്കേറ്റിട്ടുണ്ട്.