ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം കെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി തുടങ്ങി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് 4000 രൂപ നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി. ആദ്യഗഡുവായി 2000 രൂപ ഈ മാസം തന്നെ നല്‍കും. രണ്ടു കോടിയോളം വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചിലവ് പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അടക്കം നിര്‍ണായക തീരുമാനങ്ങളാണ് ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ടത്.