ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ മാര്‍ച്ച് രണ്ട് വരെ നീട്ടി. പ്ലേ സ്‌കൂളുകള്‍, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതുക്കിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് എക്‌സിബിഷനുകള്‍ക്കും അനുമതി ലഭിക്കും. അതേ സമയം കൂടുതല്‍ ആളുകളെ ഉള്‍കൊള്ളിച്ചുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി. ഇതു പ്രകാരം വിവാഹ ചടങ്ങുകള്‍ക്ക് 200 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 100 പേര്‍ക്കും പങ്കെടുക്കാം. സംസ്ഥാനത്ത് ഒന്ന് മുതല്‍ 12 വരെയും യൂണിവേഴ്‌സിറ്റികളും ഈ മാസം ഒന്ന് മുതല്‍ തുറന്നിരുന്നു. റസ്റ്റാറന്‍ുകള്‍, വസ്ത്രശാലകള്‍, ജ്വല്ലറി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലും 50 ശതമാനം പേരുമായി പ്രവര്‍ത്തിക്കാം. തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്.