ചെന്നൈ: ആദരസൂചകമായി പൂച്ചെണ്ടും പൊന്നാടയുമുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കരുതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യന്‍. ജനപ്രതിനിധികളെ ആദരിക്കാനുള്ള തുക എടുക്കുന്നത് പൊതുഫണ്ടില്‍ നിന്നാണ്. ഇത് യോഗ്യമായ പ്രവൃത്തിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം.
സംസ്ഥാനത്തെ 36 മെഡിക്കല്‍ കോളജുകളും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ നടന്ന ദേശീയ പ്ലാസ്റ്റിക് വിജ്ഞാന ചികിത്സാ ദിനത്തോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.