X

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ;സംസ്ഥാന ബിജെപി അധ്യക്ഷനെതിരെ തമിഴ്നാട് സർക്കാർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

മുഖ്യമന്ത്രിക്കും ഡി.എം.കെ മന്ത്രിമാർക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അണ്ണാമലൈ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് സിറ്റി പബ്ലിക് പ്രോസിക്യൂട്ടർ ആരോപിച്ചു. ചെന്നൈ മെട്രോയുടെ കരാർ ഉറപ്പിക്കാൻ 2011ൽ എംകെ സ്റ്റാലിന് 200 കോടി രൂപ നൽകിയെന്നും ഡിഎംകെയുടെ നേതാക്കൾക്ക് അഴിമതിയിലൂടെ സമ്പാദിച്ച 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുണ്ടെന്നുമാണ് അണ്ണാമലൈ ആരോപണം ഉന്നയിച്ചത്.

നേരത്തെ ഡിഎംകെ വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ബിജെപി നേതാവ് മറുപടി പറയാൻ തയ്യാറായിരുന്നില്ല “കൈക്കൂലി നൽകിയതായി ഒരു ആരോപണവുമില്ല. എല്ലാ സ്ഥാനാർത്ഥികളും അവരുടെ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. ഒരു നിയമലംഘനം ഉണ്ടായാൽ ഏതൊരു പൗരനും ചോദ്യം ചെയ്യാമെന്ന് ,” ഡിഎംകെ എംപി ആർ എസ് ഭാരതി പറഞ്ഞു.

 

webdesk15: