ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരനായ ഗുകേഷ് ഇതിനോടകം സ്വന്തമാക്കി. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി.
ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നല്‍കിയെന്നു സ്റ്റാലിന്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.
14ാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷിന് കഴിയുകയായിരുന്നു.