ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യം അവഗണിക്കുന്നതില്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് അവരുടെ തന്നെ മൂത്രം കുപ്പികളില്‍ ശേഖരിച്ച് കുടിച്ചത്. ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുന്നതടക്കമുള്ള കടുത്ത നീക്കത്തിലേക്ക് പ്രതിഷേധം നീങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ മാര്‍ച്ച് 14 മുതല്‍ ഡല്‍ഹി ജന്തര്‍മന്ദിറില്‍ പ്രതിഷേധം സമരത്തിലായിരുന്നു. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ മൂന്നാഴ്ചയിലധികം ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം അതിരുകടക്കുകയാണുണ്ടായത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നില്‍ കര്‍ഷകര്‍ തുണിയുരിഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാനായി എത്തിയ കര്‍ഷകരെ അതിന് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്്.
കുടിക്കാന്‍ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് ഞങ്ങള്‍ക്ക് തമിഴ്‌നാട്ടിലെന്നും എന്നാല്‍ പ്രധാനമന്ത്രി ഞങ്ങളുടെ ദാഹം അവഗണിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. അതിനാല്‍ മൂത്രം കുടിച്ച് ഞങ്ങള്‍ ദാഹമകറ്റുകയാണ് ഞങ്ങളെന്നും നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവഴേസ് ലിങ്കിങ് അസോസിയേഷന്‍ തമിഴ്നാട് പ്രസിഡന്റ് പി. അയ്യങ്കാര്‍ പറഞ്ഞു.
ഞങ്ങല്‍ പ്രതിഷേധം കൂടുതല്‍ ശക്തമായി തുടരുമെന്നും അധികാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ അറസ്റ്റ് ചെയ്യാമെന്നും കര്‍ഷകര്‍ പ്രതികരിച്ചു.