X

താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

റിയാദ് :താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ ഇഫ്ത്താർ സംഗമം നടത്തി. റിയാദ് ബത്ഹ അപ്പോളോ ഡി പാലസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം ആമുഖ പ്രഭാഷണം നടത്തി.

ഷംനാദ് കരുനാഗപ്പള്ളി, സുധീർ കുമ്മിൾ, ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അഷറഫ് ദാറുൽ അമാൻ കൃതജ്ഞത രേഘപ്പെടുത്തി. രഘു പച്ചക്കാട്, സുധാകരൻ പള്ളിക്കൽ, സജികുമാർ, അനിൽകുമാർ,കാഷിഫുദ്ദീൻ കെ.എസ്സ്, സുനിൽകുമാർ ചത്തിയറ, ,അനിൽകുമാർ ബി. അനീഷ് താമരക്കുളം, അയ്യൂബ് വല്യത്ത്, ഷാജി പാരഡൈസ്, രാജീവ് താമരക്കുളം, വിജയകുമാർ, അൻവർഷാ, ഷഫീക്ക് രാധാകൃഷ്ണൻ പാവുമ്പ, ഫായിസ് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന റഹീമിന്റെ സഹായ നിധിയിലേക്ക് ഫണ്ടു സ്വരൂപിക്കുവാൻ തീരുമാനിച്ചു.

webdesk14: