X

പാര്‍ട്ടി മാറ്റം: അഭ്യൂഹങ്ങള്‍ പാടെതള്ളി കമല്‍നാഥ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്ത്. ബി.ജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെതള്ളിയാണ് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ കമല്‍നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമല്‍നാഥ് ആരോപിച്ചു.

അതേസമയം കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേരത്തേതന്നെ നിഷേധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പരിചയ സമ്പന്നനായ നേതാവാണ് കമല്‍നാഥ്. അദ്ദേഹത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണ്. ബിജെപിയുടേത് അധാര്‍മ്മികവും മ്ലേച്ഛവുമായ പ്രചാരണമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.

പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിട്ട 1977 80 കാലഘട്ടത്തിലും അധികാരമില്ലാതിരുന്ന 1989 ലും 2004 ലും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്ന നേതാവാണ് കമല്‍നാഥെന്നും സുര്‍ജേവാല ഓര്‍മിപ്പിച്ചു.

chandrika: