X
    Categories: indiaNews

താലിബാനോടുള്ള ഇന്ത്യയുടെ നിലപാടില്‍ വ്യക്തത വരുത്തണം; ഒമര്‍ അബ്ദുല്ല

താലിബാന്‍ തീവ്രവാദ സംഘനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. താലിബാനോടുള്ള ഇന്ത്യയുടെ നിലപാടില്‍ വ്യക്തത വരുത്തണമെന്നും ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. താലിബാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ലോക്സഭാ സ്പീക്കര്‍ ഉള്‍പ്പെടെ പങ്കെടുത്ത ശ്രീനഗറിലെ ചടങ്ങിലായിരുന്നു ഒമര്‍ അബ്ദുല്ലയുടെ പരാമര്‍ശം.

‘താലിബാന്‍ ഭീകരവാദ സംഘടനയാണോ അല്ലയോ എന്ന് ഇന്ത്യ വ്യക്തമാക്കണം. അവര്‍ ഭീകരവാദികളാണെങ്കില്‍ എന്തിനാണ് അവരുമായി ചര്‍ച്ച നടത്തുന്നത്? താലിബാന്‍ ഭീകരവാദികളല്ല എങ്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ത്യ ശുപാര്‍ശ ചെയ്യുമോ? കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം’. ഒമര്‍ അബ്ദുല്ല പറഞ്ഞു.

web desk 1: