X
    Categories: Culture

പകുതിയോളം യു.എസ് സൈനികര്‍ ഉടന്‍ അഫ്ഗാന്‍ വിടുമെന്ന് താലിബാന്‍

2019 ഏപ്രില്‍ അവസാനത്തോടെ അഫ്ഗാനിസ്താനില്‍നിന്ന് പകുതിയോളം സൈനികരെ പിന്‍വലിക്കാമെന്ന് അമേരിക്ക ഉറപ്പുനല്‍കിയതായി താലിബാന്‍. ഈ മാസം തന്നെ പിന്മാറ്റം ആരംഭിക്കുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോസ്‌കോയില്‍ താലിബാനും അഫ്ഗാന്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിദേശ സേനയെ പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യത്തില്‍ താലിബാനും അമേരിക്കയും ധാരണയായിട്ടുണ്ടെന്ന് താലിബാന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പറഞ്ഞു.

താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അഫ്ഗാന്‍ പിന്മാറ്റത്തിന് സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് യു.എസ് സേന അറിയിച്ചു. യു.എസ് സേനക്ക് അക്കാര്യത്തില്‍ ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് കേണല്‍ റോബ് മാനിങ് പറഞ്ഞു.

chandrika: