അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.
കര, നാവിക സേനകളും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.
കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈ തീരത്ത് കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. നാശനഷ്ടം പൂര്‍ണമായി കണക്കുകൂട്ടിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കര്‍ണാടകയില്‍ കനത്ത കാറ്റിലും മഴയിലും എട്ടുമരണം സ്ഥിരീകരിച്ചു.