സെൽഫിയെടുത്ത് ഡ്രഗ്സിനോട് നോ പറയാം; ബീച്ചിൽ സെൽഫി പോയിന്റ് ഒരുങ്ങി

കോഴിക്കോട്: സിറ്റി പോലീസും റോട്ടറി ക്ലബ് ഈസ്റ്റും സംയുക്തമായി ബീച്ച് ഫ്രീഡം സ്വകയർ കൾച്ചറൽ സ്റ്റേജിന് പിന്നിൽ സെൽഫി പോയിന്റ് ഒരുക്കി. സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ സോഷ്യൽ എവയർനസ് ടു യൂത്തി(SAY)ന്റെ ഭാഗമായി തയ്യാറാക്കിയ സെ നോ ടു ഡ്രഗ്സ് സെൽഫി പോയിന്റ് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത് ഉദ്ഘാടനം ചെയ്തു. എടുത്ത ഫോട്ടോ എല്ലാവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് ഐ ജി ആഹ്വാനം ചെയ്തു.

സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണ മുഖ്യാതിഥിയായി. റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്റ്റ് ഡോ. ആർ സേതു ശിവ ശങ്കർ, സെക്രട്ടറി സുന്ദർ രാജ് ലു, ഡി ടി പി സി സെക്രട്ടറി ടി നിഖിൽ ദാസ്, ടൗൺ അസി. കമ്മീഷണർ പി ബിജു രാജ്, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ ഉമേഷ്, കൺട്രോൾ റൂ അസി. കമ്മീഷണർ പ്രദീപൻ
കണ്ണിപൊയിൽ എന്നിവർ സംസാരിച്ചു.

ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു സ്വാഗതവും നർക്കോട്ടിക്ക് സെൽ എ സി പി
പ്രകാശൻ പടന്നയിൽ നന്ദിയും പറഞ്ഞു. മെഡിക്കൽ കോളജ് ക്യാമ്പസ് വിദ്യാർത്ഥിനികളുടെ സുമ്പാ ഡാൻസും പ്രൊവിഡൻസ് സ്കൂളിലെ എസ് പി സി കാഡറ്റുകളുടെ ബോധവൽക്കരണ പരിപാടികളും അരങ്ങേറി.

webdesk14:
whatsapp
line