X
    Categories: indiaNews

താജ്മഹല്‍ ഭൂമി രാജകുടുംബത്തിന്റേത്; ബി.ജെ.പി എം.പി

ജയ്പൂര്‍: ആഗ്രയില്‍ താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റേതായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിന്നീട് പിടിച്ചെടുക്കുകയായിരുന്നെന്നും ബി.ജെ.പി എം.പി ദിയ കുമാരി. കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കും.

ഞങ്ങളുടെ കൈവശമുള്ള രേഖകള്‍ പ്രകാരം താജ്മഹല്‍ നില്‍ക്കുന്ന ഭൂമിയില്‍ ഒരു കൊട്ടാരമായിരുന്നു. ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റേതും. ഷാജഹാന്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് അത് പിടിച്ചെടുക്കുകയായിരുന്നു. അതിന് പകരമായി നഷ്ടപരിഹാരം നല്‍കിയതായും കേട്ടിട്ടുണ്ട്. കോടതി നിര്‍ദ്ദേശിച്ചാല്‍ ഞങ്ങള്‍ രേഖകള്‍ നല്‍കും പുതിയ അവകാശവാദവുമായിയാണ് ഇപ്പോള്‍ എം.പി രംഗത്തെത്തിയരിക്കുന്നത്.

Chandrika Web: