youngmen – Chandrika Daily https://www.chandrikadaily.com Tue, 02 May 2023 15:43:08 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg youngmen – Chandrika Daily https://www.chandrikadaily.com 32 32 പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവ് ഷോക്കേറ്റു മരിച്ചു https://www.chandrikadaily.com/1the-young-man-went-to-tie-the-buffalo-in-the-field-and-died-of-shock.html https://www.chandrikadaily.com/1the-young-man-went-to-tie-the-buffalo-in-the-field-and-died-of-shock.html#respond Tue, 02 May 2023 15:41:57 +0000 https://www.chandrikadaily.com/?p=251236 തിരുവാങ്കുളം: പാടത്ത് പോത്തിനെ കെട്ടുന്നതിന് പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്പില്‍ പരേതനായ ഔസേപ്പിന്റെ മകന്‍ സുരേഷ് (44) ആണ് മരിച്ചത്. സഹോദരങ്ങള്‍: എല്‍ദോസ്, സന്തോഷ്, രാജേഷ്, നോബി, സുഭാഷ്. സംസ്‌കാരം ബുധനാഴ്ച നാല് മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

]]>
https://www.chandrikadaily.com/1the-young-man-went-to-tie-the-buffalo-in-the-field-and-died-of-shock.html/feed 0
കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയില്‍ വീണ് യുവാവ് മരിച്ചു https://www.chandrikadaily.com/a-young-man-died-when-a-chain-block-broke-and-fell-on-his-head-while-repairing-a-tube-well.html https://www.chandrikadaily.com/a-young-man-died-when-a-chain-block-broke-and-fell-on-his-head-while-repairing-a-tube-well.html#respond Sat, 29 Apr 2023 03:58:24 +0000 https://www.chandrikadaily.com/?p=250576 കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയില്‍ വീണ് യുവാവ് മരിച്ചു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ല നബീസു ദമ്പതികളുടെ മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്.

ഇയാളെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

കോടതിപടി ഹാര്‍മണി അപ്പാര്‍ട്ടമെന്റിലെ കുഴല്‍ കിണറാണ് തകരാറിലായത്. ഇതു നന്നാക്കുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയില്‍ വീഴുകയായിരുന്നു.

]]>
https://www.chandrikadaily.com/a-young-man-died-when-a-chain-block-broke-and-fell-on-his-head-while-repairing-a-tube-well.html/feed 0
കുതിരപ്പുറത്ത് നിന്ന് വീണ് യുവാവ് മരിച്ചു https://www.chandrikadaily.com/the-young-man-died-after-falling-from-his-horse.html https://www.chandrikadaily.com/the-young-man-died-after-falling-from-his-horse.html#respond Thu, 27 Apr 2023 11:46:15 +0000 https://www.chandrikadaily.com/?p=250339 കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശനിയാഴ്ചയാണ് 2വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തത്തമംഗലത്തെ അങ്ങാടിവേല. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ട മത്സരം നടത്തുന്നത് പതിവാണ്. കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിന് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അബ്ദുള്ള വീണ് പരിക്കേറ്റത്.

ഇന്നലെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം. പതിവായി കുതിരയോട്ട മത്സരത്തിനായി തമിഴ്‌നാട്ടില്‍ നിന്നാണ് കുതിരകളെ കൊണ്ടുവരാറ്. ഇണക്കം കുറവുള്ള കുതിരയായിരുന്നത് കൊണ്ടാകാം അബ്ദുള്ള വീണത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

]]>
https://www.chandrikadaily.com/the-young-man-died-after-falling-from-his-horse.html/feed 0