ദമസ്കസ്: വ്യോമാതിര്‍ത്തി ലംഘിച്ച ഇസ്രാഈല്‍ പോര്‍വിമാനത്തെ സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തി. സിറിയയില്‍ ഇറാന് കേന്ദ്രങ്ങളില്‍ ആക്രമണത്തിനെത്തിയ എഫ്-16 പോര്‍വിമാനമാണ് സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തിയത്. വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റുമാര്‍ രണ്ടും പേരും...
പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്. ലിയനാര്‍ഡ്...
റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന് രാഷ്ട്രമാണ് സ്വപ്നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്...
റാമല്ല: ചരിത്രം കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം ഭാഗമായാണ് മോദി ഫലസ്തീനില്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവു ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നരേന്ദ്രമോദി ഫലസ്തീനിലെത്തിയത്. ഫലസ്തീന്...
സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല് കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി...
ഇസ്ലാമാബാദ്: രാജ്യത്ത് സുരക്ഷയൊരുക്കാന്‍ പാക്കിസ്ഥാന് അമേരിക്കയോട് വീണ്ടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ തര്‍ക്കമേഖലയില്‍ വേലിക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. മലകളും കുന്നുകളും ഉള്‍പ്പെടുന്ന പ്രദേശത്ത് 2343 കിലോമീറ്റര്‍ വേലി...
നായ്പയിഡോ: റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്മര് ഭരണകൂടം. അറസ്റ്റ് ചെയ്തു. മ്യാന്മറില് പട്ടാളക്കാരും, ഗ്രാമീണരും ചേര്‍ന്ന് 10 റോഹിന്‍ഗ്യന്‍ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്സ് റിപ്പോര്‍ട്ട്...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്‍ വാഷിങ്ടണില്‍ സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ആയുധങ്ങള്‍ അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന്...
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയക്ക് അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം തടവ്. സിയ ഓര്‍ഫനേജ് ട്രസ്റ്റിനുവേണ്ടി വിദേശത്തുനിന്ന് സ്വരൂപിച്ച വന്‍തുക തട്ടിയെടുത്തുവെന്ന കേസില്‍ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അഖ്താറുസ്സമാനാണ് ശിക്ഷ...
ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന് സര്‍ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. അയല്‍ രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച...