സിഡ്നി: ഓസ്ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്. വൃദ്ധരായ 13 പേര് ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന്...
ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ മുസ്്ലിംകള്‍ സംഘടനകള്‍...
ന്യൂയോര്‍ക്ക്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൂതയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടന്നതായി യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്. സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍...
ദമസ്കസ്: സിറിയയില്‍ തലസ്ഥാനമായ ദമസ്കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ ഗൂതയില്‍ കഴിഞ്ഞ 12 ദിവസമായി ബഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ 674 സാധരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദി വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടനയാണ് ഇതു...
നെയ്റോബി: പല്ലിന് ക്ലിപ്പിടാന്‍ എത്തിയ ആളുടെ പല്ല് പറിക്കല്‍ പോലുള്ള അമളികള്‍ പറ്റാറുണ്ടെങ്കിലും ആളുമാറി ശസ്ത്രക്രിയക്കു വിധേയനാക്കുക എന്നത് കേട്ടു കേള്വിയില്ലാത്തതാണ്. പക്ഷേ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. തലച്ചോറില്‍...
ഏഴുസംവല്സരങ്ങളായി തുടരുന്ന മനുഷ്യകൂട്ടക്കുരുതിയുടെ അത്യുന്നതിയിലാണിന്ന് ഭൂമിയിലെ സിറിയ എന്ന നാട്. മൂന്നുലക്ഷത്തിലധികം മനുഷ്യര്‍, വിശേഷിച്ചും സ്ത്രീകളും കുട്ടികളും ഇഞ്ചിഞ്ചായി പ്രാണവായുപോലും ലഭിക്കാതെ രക്തപ്പാടുകളുമായി മരിച്ചുവീണുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഏതുശിലാഹൃദയരുടെയും കരളലിയിപ്പിക്കുന്നതായിരിക്കുന്നു. ആഭ്യന്തരയുദ്ധത്തിനിടെ പലായനമധ്യേ മാതാപിതാക്കളുടെ കയ്യില്‍നിന്ന് വേര്‍പെട്ട്...
മാലെ: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യാമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്‍ പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്‍ നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന് മേഖലയിലെ അഭിഭാഷകരുടെ...
കാബൂള്‍: അഫ്ഗാനിസ്താനില്‍ 16 വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി. വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം അഫ്ഗാന് ഭരണകൂടത്തെ...
ന്യൂയോര്‍ക്ക്: രാസായുധങ്ങള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍ സിറിയക്ക് എത്തിച്ചുകൊടുക്കുന്നത് ഉത്തരകൊറിയയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2012നും 2017നുമിടക്ക് ഉത്തരകൊറിയയില്‍നിന്ന് സിറിയയിലേക്ക് നാല്പതോളം കപ്പലുകള്‍ രാസായുധ സാമഗ്രികളുമായി എത്തിയിട്ടുണ്ട്. സിറിയന്‍ രാസായുധ നിര്‍മാണ കേന്ദ്രങ്ങളില്‍ ഉത്തരകൊറിയയുടെ മിസൈല്‍ വിദഗ്ധരെ കണ്ടതായും...
ബഗ്ദാദ്: തീവ്രവാദസംഘടനയായ ഇസ്്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന് പ്രവര്‍ത്തിച്ച 16 തുര്‍ക്കി സ്ത്രീകള്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. ആഗസ്റ്റില്‍ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ ഇറാഖ് സേന തിരിച്ചുപിടിച്ചപ്പോള്‍ അറസ്റ്റിലായ നൂറുകണക്കിന് വിദേശ വനിതകളുടെ വിചാരണ കോടതിയില്‍ തുടരുകയാണ്....