ജനസംഖ്യാവര്‍ധന ഉയര്‍ത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍, ഭൂമിയിലെ നിലവില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
ഐക്യരാഷ്ട്രസഭയുടെ 2022ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് ലോകജനസംഖ്യ എണ്ണൂറുകോടിയാകുമെന്ന് സൂചിപ്പിക്കുന്നത്.