വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടിന്റെ ആധികാരിക ഭൂരിപക്ഷം.
പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.
എതിര് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.
ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന് മൊകേരിയ്ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ പാലക്കാട് 95 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 118 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു.
കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബഞ്ച് വ്യക്തമാക്കി. വയനാട്...
മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരന് നിസ്സാരവത്കരിച്ചത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.