രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ദുരന്തത്തിന് ഇരയായവരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനും ക്യാമ്പുകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചത്.
കൂടുതൽ സംഘങ്ങളെ വരും മണിക്കൂറുകളിൽ അയക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ് എന്നിവർ അറിയിച്ചു.
സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ, സെക്രട്ടറി ടി പി എം ജിഷാൻ, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി, എം...
സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമെന്നും വിജയ് കുറിച്ചു.
22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
ഒരു രാത്രി കൊണ്ട് ഒന്നിലേറെ ഗ്രാമങ്ങളും അവിടത്തെ ആളുകളും അങ്ങാടികളും എല്ലാം തന്നെ കാണാതായിരിക്കുന്നു. ഈ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.
തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽനിന്ന് 130 സൈനികർ വയനാട്ടിലേക്ക് പുറപ്പെട്ടു.
ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രക്ഷപ്പെട്ടവർ ചൂരൽമലയിലെത്തി.
ഇവർക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ ജാഗ്രത നിർദേശങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവർക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.