പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും 377 -)o വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.
ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്‍മ്മ നിരതരാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി.
കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.
86 പേരെ കണ്ടെത്താനായിട്ടില്ല.
വിഷയത്തിൽ ചർച്ചക്ക് അവസരം ആവശ്യപ്പെട്ട് ഖാർഗെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സഭാ ചെയർമാൻ ചിരിച്ചതാണ് ഉടക്കിനിടയാക്കിയത്.
രാജ്യസഭാ നേതാവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ എംപിമാർ സന്നിഹിതരായിരുന്നു.
45 ദുരിതാശ്വാസ കാമ്പുകളിലായി 3069 പേര് കഴിയുന്നുണ്ട്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എത്രയും വേഗം വയനാട്ടിലെ ജനങ്ങളുടെ അടുത്ത് എത്തിച്ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.