water tank – Chandrika Daily https://www.chandrikadaily.com Wed, 28 Feb 2024 13:27:18 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg water tank – Chandrika Daily https://www.chandrikadaily.com 32 32 കാര്യവട്ടം ക്യാമ്പസിനുള്ളിലെ പഴയ വാട്ടർ ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി https://www.chandrikadaily.com/a-human-skeleton-was-found-in-an-old-water-tank-inside-karivattam-campus.html https://www.chandrikadaily.com/a-human-skeleton-was-found-in-an-old-water-tank-inside-karivattam-campus.html#respond Wed, 28 Feb 2024 13:27:18 +0000 https://www.chandrikadaily.com/?p=291700 തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന തുടരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്.

ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം ആദ്യം കണ്ടത്. വാട്ടര്‍ ടാങ്കിന്റെ മാനുവല്‍ ഹോള്‍ വഴിയാണ് 15 അടി താഴ്ചയില്‍ കിടന്ന അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും ഇവിടേക്ക് പോകാറില്ല.

]]>
https://www.chandrikadaily.com/a-human-skeleton-was-found-in-an-old-water-tank-inside-karivattam-campus.html/feed 0
ഗ്യാന്‍വാപി മസ്ജിദിലെ വാട്ടര്‍ ടാങ്ക് ശുചീകരിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി; നടപടി ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ https://www.chandrikadaily.com/12supreme-court-gives-permission-to-clean-water-tank-in-gyanwapi-masjid-action-on-a-petition-filed-by-hindu-women.html https://www.chandrikadaily.com/12supreme-court-gives-permission-to-clean-water-tank-in-gyanwapi-masjid-action-on-a-petition-filed-by-hindu-women.html#respond Wed, 17 Jan 2024 05:29:22 +0000 https://www.chandrikadaily.com/?p=288181 ശിവലിംഗം കണ്ടെത്തി എന്ന് ആരോപിക്കപ്പെടുന്ന വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ വാട്ടര്‍ ടാങ്ക് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിക്ക് അനുമതി നല്‍കി സുപ്രീം കോടതി. നമസ്‌കരിക്കുന്നതിന് മുമ്പ് മുസ്‌ലിംകള്‍ വുളു എടുക്കുന്ന ‘വസുഖാന’ എന്ന ടാങ്കിന്റെ പരിസരമാണ് ശുചീകരിക്കാന്‍ അനുമതി നല്‍കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാരണാസിയിലെ ജില്ലാ മാജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വസുഖാന ശുചീകരിക്കാനുള്ള അനുമതി നല്‍കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് 2 വര്‍ഷമായി വാട്ടര്‍ ടാങ്ക് സീല്‍ ചെയ്തിരിക്കുകയാണ്.

അതേസമയം ശുചീകരണത്തിന് അനുമതി നല്‍കണമെന്ന ഹരജി പള്ളി കമ്മിറ്റി എതിര്‍ത്തില്ല. വാട്ടര്‍ ടാങ്ക് ശുചീകരിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നുവെന്ന് അവര്‍ കോടതിയില്‍ അറിയിച്ചു. ടാങ്കിലെ മീനുകള്‍ ചത്തിട്ടുണ്ടാകുമെന്നും ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്. ടാങ്കില്‍ ഹിന്ദുക്കള്‍ക്ക് ഏറെ പവിത്രമായ ശിവലിംഗം ഉണ്ട് എന്നിരിക്കെ അതിനെ എല്ലാ തരം അഴുക്കില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട് എന്നും ഹിന്ദു സ്ത്രീകള്‍ കോടതിയില്‍ പറഞ്ഞു.

 

 

]]>
https://www.chandrikadaily.com/12supreme-court-gives-permission-to-clean-water-tank-in-gyanwapi-masjid-action-on-a-petition-filed-by-hindu-women.html/feed 0
ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം https://www.chandrikadaily.com/water-tank-collapse-in-bangalore-three-death.html https://www.chandrikadaily.com/water-tank-collapse-in-bangalore-three-death.html#respond Mon, 17 Jun 2019 12:39:49 +0000 http://www.chandrikadaily.com/?p=130364 നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറ് തൊഴിലാളികളുടെ നില ഗുരുതരമാണ്. നോര്‍ത്ത് ബെംഗളൂരുവിലെ നാഗാവാര ജോഗപ്പയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണത്.
മരിച്ച മൂന്ന് പേരും തൊഴിലാളികളാണ്. 110 എംഎല്‍ഡി വാട്ടര്‍ ടാങ്കാണ് തകര്‍ന്നുവീണത്. കര്‍ണാടകയിലെ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ ടാങ്ക് തകര്‍ന്നുവീണ സ്ഥലം സന്ദര്‍ശിച്ചു.

ലുംബിനി ഗാര്‍ഡന് സമീപമാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരുന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് ജലസംഭരണി തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരു വാട്ടര്‍ സപ്ലൈയുടെ ഭാഗമായാണ് ഈ ടാങ്ക് നിര്‍മ്മിച്ചിരുന്നത്.

]]>
https://www.chandrikadaily.com/water-tank-collapse-in-bangalore-three-death.html/feed 0