ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു....
തലമുറകളിലേക്ക് വെളിച്ചം പകര്‍ന്ന ആ വിളക്കുമാടം കണ്മറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ രൂപപ്പെടുമ്പോള്‍ വേദങ്ങള്‍ ഉദ്ധരിച്ചു ആ ഭിന്നതകളുടെ നിരര്‍ത്ഥകതയെ അദ്ദേഹം ബോധ്യപ്പെടുത്തി. മഹാനായ പണ്ഡിതന്റെ വേര്‍പ്പാട് നമ്മുടെ സമൂഹത്തിന് വലിയ നഷ്ടം തന്നെയാണ്.' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയപാതയില്‍ തോട്ടപ്പള്ളി മുതല്‍ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്‍ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്‍ കഴിയുമ്പോഴും ഉസ്താദിന്റെ സ്നേഹവാത്സല്യങ്ങള്‍ തേടി ഇപ്പോഴും ഇവിടേക്ക്...