Virus – Chandrika Daily https://www.chandrikadaily.com Wed, 15 Jan 2025 12:36:44 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg Virus – Chandrika Daily https://www.chandrikadaily.com 32 32 മാര്‍ബര്‍ഗ് വൈറസ് രോഗ ബാധ: ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന https://www.chandrikadaily.com/marburg-virus-outbreak-eight-dead-in-tanzania-who-says.html https://www.chandrikadaily.com/marburg-virus-outbreak-eight-dead-in-tanzania-who-says.html#respond Wed, 15 Jan 2025 12:36:44 +0000 https://www.chandrikadaily.com/?p=325780 മാര്‍ബര്‍ഗ് രോഗം ബാധിച്ച് വടക്കന്‍ ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. ടാന്‍സാനിയയില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള രോഗ ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തിരിച്ചറിഞ്ഞതായും കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതായും അച്ചേഹം പറഞ്ഞു.

പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസിന്റെ വ്യാപനം നടക്കുന്നത്. രോഗം ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം സ്ഥാപിക്കുന്നവര്‍ക്കാണ് രോഗം പടരുക. അതേസമയം രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.

പനി, പേശി വേദന, വയറിളക്കം, ഛര്‍ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. അതേസമയം മാര്‍ബര്‍ഗിന് അംഗീകൃത വാക്സിനോ ചികിത്സയോ ലഭ്യമായിട്ടില്ല.

 

]]>
https://www.chandrikadaily.com/marburg-virus-outbreak-eight-dead-in-tanzania-who-says.html/feed 0
ഗുജറാത്തിൽ അപൂർവ വൈറസ് ബാധ വ്യാപിക്കുന്നു; കുട്ടികളടക്കം 8 പേർ മരിച്ചു https://www.chandrikadaily.com/rare-virus-spreads-in-gujarat-8-people-died-including-children.html https://www.chandrikadaily.com/rare-virus-spreads-in-gujarat-8-people-died-including-children.html#respond Wed, 17 Jul 2024 05:04:42 +0000 https://www.chandrikadaily.com/?p=302910 ഗുജറാത്തിൽ ചണ്ഡിപുര വൈറസ് ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് പേർ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. ഇതിൽ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.

ചണ്ഡിപുര വൈറസിനെ കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. മരണസാധ്യത കൂടുതലുള്ള വൈറസ് ബാധയാണിത്.

ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവായണ് രോഗം പരത്തുന്നത്.

]]>
https://www.chandrikadaily.com/rare-virus-spreads-in-gujarat-8-people-died-including-children.html/feed 0
ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി https://www.chandrikadaily.com/virus-spread-in-china-five-states-have-issued-alert.html https://www.chandrikadaily.com/virus-spread-in-china-five-states-have-issued-alert.html#respond Wed, 29 Nov 2023 14:22:39 +0000 https://www.chandrikadaily.com/?p=284494 ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണിത്. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശമുണ്ട്.

രാജസ്ഥാനിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്പോൺസ് ടീമുകളെ രൂപീകരിക്കാനും നിർദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ സംസ്ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നിർദേശം നൽകി.

രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കർമ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ, മെഡിക്കൽ കോളജ് തലങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷൻ, ജില്ലാ തലങ്ങളിൽ റാപിഡ് റെസ്പോൺസ് ടീമിനെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആർ.രാജേഷ് കുമാർ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറത്തിറക്കി. വൈറസിന്റെ സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കിയതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാകേഷ് ജോഷി പറഞ്ഞു.

തമിഴ്‌നാട് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി. നിരീക്ഷണം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘നിഗൂഢ ന്യുമോണിയ’ ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.

]]>
https://www.chandrikadaily.com/virus-spread-in-china-five-states-have-issued-alert.html/feed 0
ആഫ്രിക്കയില്‍ വന്‍തോതില്‍ പടര്‍ന്ന് മാര്‍ബര്‍ഗ് വൈറസ് https://www.chandrikadaily.com/widely-spready-africa.html https://www.chandrikadaily.com/widely-spready-africa.html#respond Sun, 02 Apr 2023 09:36:04 +0000 https://www.chandrikadaily.com/?p=245884 എബോളക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കയില്‍ വന്‍ തോതില്‍ പടരുകയാണ്. ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ 88 ശതമാനം വരെ മരണനിരക്ക് ഉള്ള ഹെമറോജിക് പനിക്ക് കാരണമാകുന്ന വൈറല്‍ രോഗമാണ് മാര്‍ബര്‍ഗ് വൈറസ്. എബോള വൈറസ് ഉള്‍പ്പെടുന്ന ഫിലോവൈറസിന്റെയും ഭാഗമാണ് മാര്‍ബര്‍ഗ് വൈറസ്. ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നിരവധി കേസുകള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ ഫ്രൂട്ട് വവ്വാലാണ് മാര്‍ബര്‍ഗ് വൈറസിന്റെ വാഹകര്‍. കടുത്ത പനി, രക്തസ്രാവം, കടുത്ത തലവേദന എന്നിവ വൈറല്‍ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ മാര്‍ബാര്‍ഗ് വൈറസ് മറ്റൊരാളിലേക്ക് പകരാം. മാര്‍ബാര്‍ഗ് വൈറസിന് നിലവില്‍ പ്രതിരോധ മാര്‍ഗങ്ങളൊന്നും കണ്ടെത്തിയില്ല.

]]>
https://www.chandrikadaily.com/widely-spready-africa.html/feed 0
രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ മാരക മാർബർഗ് വൈറസ് ബാധ : മരണസംഖ്യ ഉയരും https://www.chandrikadaily.com/marburgvirusfoundafrica.html https://www.chandrikadaily.com/marburgvirusfoundafrica.html#respond Sun, 02 Apr 2023 04:00:31 +0000 https://www.chandrikadaily.com/?p=245810 ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയയിലും ടാൻസാനിയയിലും മാരകമായ മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും  പടർന്നു പിടിക്കാൻ  സാധ്യതയുള്ളതുമായ  ഒന്നാണ് മാർബർഗ് വൈറസ്.

1967-ൽ ജർമ്മനിയിലും സെർബിയയിലും പൊട്ടിപ്പുറപ്പെട്ട സമയത്താണ് മാർബർഗ് വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്, ഇത് മനുഷ്യരിൽ കഠിനവും മാരകവുമായ വൈറൽ ഹെമറാജിക് പനി ഉണ്ടാക്കുന്നതായാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മരണ  നിരക്കും കൂടുതലാണ്.

]]>
https://www.chandrikadaily.com/marburgvirusfoundafrica.html/feed 0
നോറോ വൈറസ്; വയനാട്ടില്‍ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി https://www.chandrikadaily.com/noro-virus-98-students-sought-treatment-in-wayanad.html https://www.chandrikadaily.com/noro-virus-98-students-sought-treatment-in-wayanad.html#respond Thu, 02 Feb 2023 15:16:35 +0000 https://www.chandrikadaily.com/?p=235750 കല്‍പ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്.

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

]]>
https://www.chandrikadaily.com/noro-virus-98-students-sought-treatment-in-wayanad.html/feed 0
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു https://www.chandrikadaily.com/news-updates-covid-19-latest.html https://www.chandrikadaily.com/news-updates-covid-19-latest.html#respond Sat, 24 Dec 2022 06:05:33 +0000 https://www.chandrikadaily.com/?p=228400 കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്നും ആള്‍ക്കുട്ടത്തില്‍ മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം . വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും.

]]>
https://www.chandrikadaily.com/news-updates-covid-19-latest.html/feed 0
കോവിഡ് കേസുകളില്‍ വന്‍വര്‍ധനവ്; ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറാകണമെന്ന് കേന്ദ്രം https://www.chandrikadaily.com/huge-increase-in-covid-cases-the-center-should-be-prepared-to-face-any-situation.html https://www.chandrikadaily.com/huge-increase-in-covid-cases-the-center-should-be-prepared-to-face-any-situation.html#respond Tue, 20 Dec 2022 16:45:43 +0000 https://www.chandrikadaily.com/?p=227760 ന്യൂഡല്‍ഹി; ചൈനയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി തുടരുന്നത് കണക്കിലെടുത്ത് ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായി ഇരിക്കാന്‍ കേന്ദ്ര നിര്‍ദേശം. യുഎസില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കക്ക് ഇടവരുത്തുന്നു. പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വന്‍സിങ് വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി.

ജപ്പാന്‍, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കോവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. കൃത്യമായ പരിശോധനയിലൂടെ രാജ്യത്തു പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടോയെന്ന് കണ്ടെത്തുക, ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തില്‍ പറയുന്നത്.

ഇന്ത്യയില്‍ 50ല്‍ അധികം ലബോറട്ടറികളുടെ ശൃംഖലയായ ഇന്‍സാകോഗിലൂടെ പരിശോധിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് കേസുകളില്‍ ജനിതക വ്യതിയാനം നിരീക്ഷിക്കാനാണ് ഇത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകള്‍ ന്‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

]]>
https://www.chandrikadaily.com/huge-increase-in-covid-cases-the-center-should-be-prepared-to-face-any-situation.html/feed 0
സിക വൈറസ് : കേന്ദ്ര സംഘം ഇന്നെത്തും https://www.chandrikadaily.com/news-kerala-zika-virus-2.html https://www.chandrikadaily.com/news-kerala-zika-virus-2.html#respond Sat, 10 Jul 2021 05:37:42 +0000 https://www.chandrikadaily.com/?p=192623 തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിക്കും.രോഗപ്രതിരോധം സംബന്ധിച്ച് സംഘം ചര്‍ച്ച നടത്തും

ഇന്നലെ സ്ഥാനത്ത് നിന്ന് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റിവാണ് ഇതുവരെ സംസ്ഥാനത്ത് 14 സിക കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/news-kerala-zika-virus-2.html/feed 0
പക്ഷിപനി : മനുഷ്യരിലേക്ക് പടരില്ലെന്ന് വിദഗ്ധര്‍ https://www.chandrikadaily.com/birdfluvirus-veterenery-university-review-not-dangerous.html https://www.chandrikadaily.com/birdfluvirus-veterenery-university-review-not-dangerous.html#respond Wed, 06 Jan 2021 05:51:50 +0000 https://www.chandrikadaily.com/?p=175150 കോഴിക്കോട്: കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപനിയില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍. 144ഇനം പക്ഷിപനി വൈറസുകള്‍ കണ്ടെത്തിയതില്‍ ഏറ്റവും വീര്യംകുറഞ്ഞതാണിതെന്നും മനുഷ്യരിലേക്ക് പടരില്ലെന്നും വെറ്ററിനറി സര്‍വ്വകലാശാല വിദഗ്ധര്‍ വ്യക്തമാക്കി.

അതേസമയം, പന്നികളിലൂടെയോ മറ്റോ പിന്‍കാലത്ത് വൈറസിന് രൂപമാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് പടരാനുള്ള വിധൂര സാധ്യത ഒഴിവാക്കാനാണ് താറാവുകളേയും കോഴികളേയും കൊന്നൊടുക്കി മുന്‍കരുതല്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കാനുള്ള കാരണമെന്ന് മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി മൈക്രോബയോളജി അസോസിയേറ്റ് പ്രൊഫ ഡോ.പി.എം പ്രിയ പറഞ്ഞു.

]]>
https://www.chandrikadaily.com/birdfluvirus-veterenery-university-review-not-dangerous.html/feed 0