തമിഴ് സൂപ്പര് താരം വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും നടനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തെനതിരെയാണ് വിധി. വിജയ് സേതുപതി ആരാധകരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നതിനായിരുന്നു കേസ്. മൂന്ന് വര്‍ഷമായി നടന്ന വിചാരണയിലാണ് വിധി. കുറ്റം സമ്മതിച്ച അർജുൻ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വിജയ് സേതുപതിയെ ചവിട്ടിയയാൾക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് അന്ന് ട്വിറ്റ് ചെയ്തിരുന്നു. വിജയ് സേതുപതി മാപ്പ് പറയുന്നതുവരെ അയാളെ ചവുട്ടുന്നവരെ പിന്തുണയ്ക്കും എന്നുമാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് പറഞ്ഞത്. വിജയ് സേതുപതി ആരാധകരാണ് ഇതിനെതിരെ പരാതിപ്പെട്ടത്. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ലങ്കന് തമിഴ് വംശജരുടെ വേദന വിജയ് സേതുപതിയെ അറിയിക്കും എന്ന മുന്നറിയിപ്പോടെയാണ് ട്രോള്‍ രൂപത്തിലുള്ള ബലാത്സംഗ ഭീഷണി. എന്നാല് റിത്വിക് എന്ന വ്യാജ അക്കൗണ്ടില്‍നിന്നാണ് ഭീഷണി പോസ്റ്റ് വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.
സംഭവത്തില് നടന് വിജയ് സേതുപതി പൊലീസില് പരാതി നല്‍കി. ഭീഷണിക്ക് പുറമെ പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളുടെ ചിത്രം ട്വീറ്ററിലൂടെ പ്രചരിപ്പിക്കുന്നതായും വിജയ് സേതുപതി പരാതിയില് അറിയിച്ചു. പരാതിയില് സൈബര് പൊലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
Why does this crappy society do this? Watch silently when this happens? How are men raised to speak out a rape threat?
Why is it when adults fight like hyenas, the women and children have to suffer?
Shame on all of you who do it and those who watch and remain silent.— Chinmayi Sripaada (@Chinmayi) October 19, 2020
അതേസമയം, ഭീഷണി ട്വീറ്റ് വൈറലായതോടെ വ്യാജ അക്കൗണ്ട് ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗായിക ചിന്മയി ശ്രീപദയടക്കം നിരവധി പേര് രംഗത്തെത്തി. സംഭവത്തില് അപലപിച്ച ശ്രീപദ, വ്യാജ അക്കൗണ്ട് സംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതായും നടപടിയെടുക്കാന് ചെന്നൈ പോലീസിനോട് ആവശ്യപ്പെട്ടതായും ട്വീറ്റ് ചെയ്തു. അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് ഭീഷണി സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വന് വിവാദമായതോടെയാണ് വിജയ് സേതുപതി സിനിമയില് നിന്നും പിന്‍വാങ്ങിയത്. മുരളീധരന്‍ തന്നെ ചിത്രത്തില് നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
]]>മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല് മീഡിയയില് പങ്കുവെച്ചാണ് പിന്മാറുന്നതായി താരം അറിയിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയില് അഭിനയിച്ചതിന്റെ പേരില് മോശമാകാന് ആഗ്രഹിക്കുന്നില്ല. അതിനാല് വിജയ് സേതുപതി ചിത്രത്തില് നിന്ന് പിന്‍വാങ്ങണം എന്നാണ് മരളീധരന് കുറിച്ചത്. നന്ദി വണക്കം എന്ന അടിക്കുറിപ്പിലാണ് മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് താരം പങ്കുവെച്ചത്. ഇതോടെ താരം പിന്‍മാറുകയായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം വന്‍രോഷമായിരുന്നു വിജയ് സേതുപതിക്ക് നേരിടേണ്ടി വന്നിരുന്നത്.
ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന് പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്നു മുതല് വിജയ് സേതുപതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന് ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്‌സയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ആരാധകര് മാത്രമല്ല ഭാരതിരാജ ഉള്‍പ്പടെയുള്ള പ്രമുഖരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. എസ്എസ് ശ്രീപതി സംവിധാനം ചെയ്യുന്ന 800 നിര്‍മിക്കുന്നത് ഡിഎആര്‍ മോഷന് പിക്‌ചേഴ്‌സും മൂവിങ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. അതേസമയം, താരത്തിന്റെ പിന്‍മാറ്റത്തോടെ സിനിമ ഉപേക്ഷിച്ചോ എന്നത് വ്യക്തമല്ല.
]]>
മുത്തയ്യയുടെ ബയോപിക്കിന്റെ ഭാഗമാകാന് കഴിഞ്ഞതില് ഏറെ സന്തോഷമുണ്ടെന്ന് നടന് വിജയ് സേതുപതി അറിയിച്ചു. മുരളീധരനെ വെള്ളിത്തിരയില് അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. താന് അതിനായി കാത്തിരിക്കുകയാണെന്നും വിജയ് സേതുപതി അറിയിച്ചു.
ചിത്രത്തിന്റെ വരവേല്‍പിനായി മുരളീധരന്‍ ബൗള് ചെയ്യുന്ന ആക്ഷനടക്കമുള്ള പോസ്റ്റര് പങ്കുവച്ച് ചിത്രം പ്രഖ്യാപിച്ചു. മുത്തയ്യയുടെ ജീവിതവും പോരാട്ടവും പറയുന്ന ചിത്രമായിരിക്കും വരിക. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് വരാനിരിക്കുന്നതേയുള്ളൂ. ചിത്രത്തിന്റെ പേര് ‘800’ ആണെന്നതടക്കം നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല് പോസ്റ്ററില് പേരുമായി ബന്ധപ്പെട്ട വിവരങ്ങള് ഒന്നുമില്ല.
2020ല് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല് കോവിഡ് കാരണം നീണ്ടുപോയി.
]]>
ചെന്നൈ: ആരാധകരോടുള്ള തമിഴ് നടന് വിജയ് സേതുപതിയുടെ സ്‌നേഹവും സമീപനവും പറഞ്ഞറിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കില് ഞാനില്ല എന്നു എപ്പോഴും പറയുന്ന സേതുപതി ഫോട്ടോയെടുക്കാനായി ആരാധകനൊപ്പം നിലത്തിരിക്കുന്ന നടന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല് . ജീവിതത്തില് വളരെ സിംപ്ലിസിറ്റി ആഗ്രഹിക്കുകയും അതു തന്റെ പ്രവൃത്തിയിലും കാണിക്കുന്ന താരത്തിന് നല്‍കിയ ഓമനപ്പേരാണ് മക്കള്‍ സെല്‍വന്‍.
അംഗവൈകല്യമുളള ആരാധകനൊപ്പം ഫോട്ടോയെടുക്കാനാണ് ഇത്തവണ വിജയ് സേതുപതി നിലത്തിരുന്നത്. നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോണ് കൈയ്യില് വാങ്ങുകയും അതിനുശേഷം ആരാധകന്റെ കവിളില് ഉമ്മവച്ച് സെല്‍ഫിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സേതുപതിയുടെ പിറന്നാളായിരുന്നു. ആരാധകര്‍ക്കൊപ്പമാണ് താരം പിറന്നാള് ആഘോഷിച്ചത്. പിറന്നാള് ആഘോഷത്തില് പങ്കെടുക്കാനെത്തിയപ്പോഴാണ് വിജയ് തന്റെ കടുത്ത ആരാധകനെ കണ്ടുമുട്ടിയതെന്നും ഒപ്പം സെല്‍ഫി പകര്‍ത്തിയതെന്നുമാണ് നിഗമനം. ഇതാണ് തങ്ങളുടെ മക്കള്‍ സെല്‍വനെന്ന് പറഞ്ഞാണ് പലരും ഫോട്ടോ ഷെയര് ചെയ്തിരിക്കുന്നത്. താഴ്മയുളള വ്യക്തിയാണ് വിജയ് സേതുപതിയെന്നും മറ്റു താരങ്ങളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇതാണെന്നും ചിലരുടെ കമന്റ്.
കൂറെക്കാലം ചെറിയ വേഷങ്ങിലൂടെ അഭിനയ ജീവിതം മുന്നോട്ടു നയിച്ച സേതുപതി 2012ല് പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയമാകുന്നത്. ഇപ്പോള് വിലപ്പിടിപ്പുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് സേതുപതിയുടെ സ്ഥാനം. നേരത്തെ ഷൂട്ടിങ് സെറ്റുകളില് വിജയ് നിലത്തിരിക്കുന്ന ചിത്രങ്ങളും വിജയ് സേതുപതിയെ ഉമ്മ വയ്ക്കുന്ന ആരാധകന്റെ ചിത്രവും ഇതിനു മുന്‍പ് സോഷ്യല്‍ മീഡിയയില് വൈറലായിട്ടുണ്ട്.
]]>മെര്‍സല്‍ സിനിമക്കെതിരായ ബി.ജെ.പി നിലപാടിമെതിരെ ആഞ്ഞടിച്ച നടന് വിജയ് സേതുപതി. ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്രമില്ലെങ്കില് ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്രം അടിച്ചമര്‍ത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതന്നും വിജയ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന യു.പി യിലെ ഗൊരഖ്പൂരിലെ ആശുപത്രിയില് കുട്ടികള് ഓക്‌സിജന് കിട്ടാതെ മരിച്ച സംഭവവും ജി.എസ്.ടി നികുതി നടപ്പിലാക്കിയ സംഭവവും സിനിമയില്‍ പരാമര്‍ശിക്കുന്നണ്ട്.
]]>