കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്ന പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലിബര്‍ഹാന്‍ കമ്മീഷന് കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര.
പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.
ജോലിയില്‍ നിന്ന് വിരമിച്ചാലും ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നതായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന വാദം.
മുസ്ലിം സ്വത്വം മറച്ചുപിടിച്ചാണ് ഇത്തരം വിൽപന കേന്ദ്രങ്ങൾ നടത്തുന്നതെന്നും അതിനാൽ മുഴുവൻ സംസ്ഥാന സർക്കാറുകളും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
മുസ്ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്‍ പറയുന്നു.
ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്‍ തര്‍ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്ക്കെതിരെ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.