vanuatu – Chandrika Daily https://www.chandrikadaily.com Thu, 13 Sep 2018 08:57:50 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg vanuatu – Chandrika Daily https://www.chandrikadaily.com 32 32 പിഎന്‍ബി തട്ടിപ്പ്: നീരവ് മോദി വനാത്തു രാഷ്ട്രത്തിന്റെ പൗരത്വത്തിന് ശ്രമിച്ചിരുന്നു https://www.chandrikadaily.com/nirav-modi-tried-for-citizenship-of-vanuatu-news.html https://www.chandrikadaily.com/nirav-modi-tried-for-citizenship-of-vanuatu-news.html#respond Thu, 13 Sep 2018 08:27:17 +0000 http://www.chandrikadaily.com/?p=102869 ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,600 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയ നീരവ് മോദി രാജ്യം വിടാന്‍ നേരത്തെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. പെസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ വനാത്തുവില്‍ പൗരത്വത്തിന് ശ്രമിച്ചിരുന്നതായാണ് വിവരം.

വായ്പ തട്ടിപ്പ് പുറത്തുവരുന്നതിന് മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് വനാത്തുവിലെ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അപേക്ഷ സര്‍ക്കാര്‍ തള്ളിയതോടെയാണ് നീരവ് പ്രതിരോധത്തിലായത്.

പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് 1.95 ലക്ഷം ഡോളറാണ് വനാതു സര്‍ക്കാറിലെ വിവിധ വകുപ്പുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നീരവ് മോദി നല്‍കിയത്.

നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് 1.4 കോടി രൂപയാണിത്. എന്നാല്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വനാത്തു നടത്തിയ അന്വേഷണത്തില്‍ നിഷേധിക്കുകയായിരുന്നു. സോളമന്‍ ദ്വീപിനും ഫിജി ദ്വീപിനും ന്യൂ കാലിഡോണിയ ദ്വീപിനുമിടയില്‍ വരുന്ന ദ്വീപ് രാഷ്ട്രമാണ് വനാത്തു.

]]>
https://www.chandrikadaily.com/nirav-modi-tried-for-citizenship-of-vanuatu-news.html/feed 0