ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര് ശേഖര് ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില് നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില് കണ്ടെത്തിയ മുറിവ് വീഴ്ചയില് മുറിയിലെ ടീപ്പോയിയില് തലയിടിച്ചപ്പോള് സംഭവിച്ചതാവാമെന്നും ശേഖര് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില് താമസിച്ചത്.
]]>തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള് ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ് പുരസ്കാരം തേടിയെത്തിയത്.
]]>