us shooting – Chandrika Daily https://www.chandrikadaily.com Sun, 01 Sep 2019 04:30:25 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg us shooting – Chandrika Daily https://www.chandrikadaily.com 32 32 യു.എസില്‍ വെടിവെപ്പ് ; അഞ്ച് പേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/us-attack-5-persons-death-new.html https://www.chandrikadaily.com/us-attack-5-persons-death-new.html#respond Sun, 01 Sep 2019 04:27:59 +0000 http://www.chandrikadaily.com/?p=137770 ഹൂസ്റ്റണ്‍: യു.എസിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 20ലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്‌ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്.ചികിത്സ തേടിയവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

ടെക്‌സാസ് നഗരമായ എല്‍ പാസോയില്‍ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ആഴ്ചകള്‍മാത്രം പിന്നിടുമ്പോഴാണ് പുതിയ അക്രമം അരങ്ങേറിയത്.

]]>
https://www.chandrikadaily.com/us-attack-5-persons-death-new.html/feed 0