സുന്നിസംഘടനകളുടെ ഐക്യം ചര്‍ച്ചാവിഷയമായ ഘട്ടത്തിലും ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്‍കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.
മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്‍ ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്‍ട്ടി നേതാക്കള്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ അവിടെ സന്ദര്‍ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
മുസ്ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഏക സിവില്‍ കോഡിന് ഏക തടസം മുസ്ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്.
വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്.
നാനാത്വത്തില്‍ ഏകത്വത്തോടെ പരിലസിക്കുന്ന ഇന്ത്യയില്‍ എല്ലാ സമുദായങ്ങള്‍ക്കുമായി ഒരേ വ്യക്തി നിയമം എന്ന വിവാദ ആശയം അടിച്ചേല്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ അതിദ്രുതം മുന്നോട്ടുപോകുകയാണ്. ഇതിന്റെ ആദ്യ പടിയായി കേന്ദ്ര നിയമവകുപ്പ് നിയോഗിച്ച നിയമ കമ്മീഷന്...