train death – Chandrika Daily https://www.chandrikadaily.com Sun, 30 Mar 2025 06:49:05 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg train death – Chandrika Daily https://www.chandrikadaily.com 32 32 ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/suspension-for-si-who-stole-money-from-the-purse-of-the-person-who-died-after-being-hit-by-a-train-in-aluva.html https://www.chandrikadaily.com/suspension-for-si-who-stole-money-from-the-purse-of-the-person-who-died-after-being-hit-by-a-train-in-aluva.html#respond Sun, 30 Mar 2025 06:49:05 +0000 https://www.chandrikadaily.com/?p=336504 ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ചു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്‌സില്‍ നിന്നാണ് എസ്.ഐ പണം എടുത്തത്. ആകെ പഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 3000 രൂപയായിരുന്നു എടുത്തത്.

പഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

]]>
https://www.chandrikadaily.com/suspension-for-si-who-stole-money-from-the-purse-of-the-person-who-died-after-being-hit-by-a-train-in-aluva.html/feed 0