വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി തിരൂര്‍ സതീഷ് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം നാളെ തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും.
ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്.
ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം.
തിരൂര്‍ സതീഷിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന് നില്ക്കുന്ന ചിത്രം തിരൂര്‍ സതീഷ് പുറത്തുവിട്ടു.
കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം നല്‍കിയെന്നുമാണ് മൊഴി.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കുന്നുമ്മല്‍ സുരേന്ദ്രന് എന്ന കെ സുരേന്ദ്രന് നാളിതുവരെ ഏതൊക്കെ വിവാദത്തില്‍ കുരുങ്ങിയോ അവിടേയൊക്കെ രക്ഷകരായത് കേരള സര്‍ക്കാറും പൊലീസുമായിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ മുതല്‍ കൊടകര കുഴല്‍പ്പണം വരെ ഇതില്‍ പെടും....
ഇതിന് പിന്നില്‍ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.
കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു.
ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തിരൂര്‍ സതീഷന് പറഞ്ഞു.